Latest NewsKeralaIndiaNews

കുടിവെള്ളമില്ലാതെ വലഞ്ഞ പട്ടികജാതി കോളനി നിവാസികള്‍ക്ക് വൻ തുക സഹായം അനുവദിച്ച്‌ സുരേഷ് ​ഗോപി എംപി

നഗരസഭാ അധികൃതര്‍ പരിഗണിച്ചില്ലെന്ന വിദ്യാര്‍ഥിനിയുടെ പരാതി ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ സുരേഷ് ​ഗോപി ഫണ്ട് അനുവദിച്ചത്

പത്തനംതിട്ട: കുടിവെള്ളമില്ലാതെ നട്ടം തിരിയുന്ന പത്തനംതിട്ടയിലെ പട്ടികജാതി കോളനി നിവാസികള്‍ക്ക് വൻ തുക സഹായം അനുവദിച്ച്‌ സുരേഷ് ​ഗോപി എംപി. ജല വിതരണ പദ്ധതിയില്‍ നഗരസഭാ അധികൃതര്‍ പരിഗണിച്ചില്ലെന്ന വിദ്യാര്‍ഥിനിയുടെ പരാതി ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ സുരേഷ് ​ഗോപി ഫണ്ട് അനുവദിച്ചത്.

സോഷ്യൽ മീഡിയയിൽ കോളനി നിവാസികളുടെ പരാതി കണ്ട സുരേഷ് ഗോപിയുടെ നിര്‍ദേശ പ്രകാരം ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, സുശീല സന്തോഷ്, എം.ബി. ബിനുകുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തി‍ല്‍ 5.5 ലക്ഷം രൂപയാണ് എം പി ഫണ്ടില്‍ നിന്ന് സുരേഷ് ​ഗോപി അനുവദിച്ചത്.

പന്തളം മുടിയൂര്‍ക്കോണം പ്ലാപ്പള്ളില്‍ വീട്ടില്‍ ദശമി സുന്ദറാണ് പരാതി ഉന്നയിച്ചത്. വടക്കേ ചെറുകോണത്ത്, പുതുമന പട്ടികജാതി കോളനി നിവാസികളാണ് ശുദ്ധജല ക്ഷാമം മൂലം ബുദ്ധിമുട്ടിയിരുന്നത്. നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളനിയിൽ നിന്ന് 500 മീറ്റര്‍ മാറി ചെറുമലയില്‍ അടുത്തടുത്ത് മൂന്ന് പൊതുടാപ്പുകള്‍ സ്ഥാപിച്ചിരുന്നു. ഇതു സംബന്ധിച്ച്‌ നഗരസഭാ അധികൃതരെ പരാതി അറിയിച്ചപ്പോള്‍ നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചതെന്നും ദശമി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button