കൊല്‍ക്കട്ട: പാല് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ പൊലീസ് അടിച്ചു കൊന്നു. പശ്ചിമ ബംഗാളിലാണ് സംഭവം. ലോക്ക് ഡൗണ്‍ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുത്തെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ച് പാലു വാങ്ങാന്‍ പുറത്ത് പോയ സമയത്താണ് ഇയാളെ പൊലീസ് മര്‍ദിച്ചത്. മര്‍ദനമേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഹൗറാഹ് സ്വദേശി ലാല്‍ സ്വാമിയാണ് മരിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യമാകെ പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് തന്‍റെ ഭര്‍ത്താവ് മരിച്ചതെന്നും ലാല്‍ സ്വാമിയുടെ ഭാര്യ പറഞ്ഞു. എന്നാല്‍ ലാല്‍ സ്വാമിയെ മര്‍ദിച്ചിട്ടില്ലെന്നും ഹ്യദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നുമാണ് പൊലീസിന്‍റെ വാദം.
അതേസമയം നിലവില്‍ 10 പേര്‍ക്കാണണ് ബംഗാളില്‍ കൊറോണ രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ ഇന്ത്യയില്‍ 600 ല്‍ ഏറെ പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും 16 പേര്‍ മരണപ്പെടുകയും ചെയ്തു.
Post Your Comments