ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാന്‍ 1.70 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പാക്കേജ് പ്രഖ്യാപിച്ചത്. ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.
രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ മൂന്ന് മാസത്തെ റേഷന്‍ ധാന്യങ്ങള്‍ മുന്‍കൂറായി കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ആണ് മൂന്ന് മാസത്തെ റേഷന്‍ ധാന്യങ്ങള്‍ മുന്‍കൂറായി നല്‍കുന്നത്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ മുന്‍കൂറായി എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം അനുമതി നല്‍കി.
കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ആവശ്യത്തിന് ഉറപ്പുവരുത്തണം. ഇതിനായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും മൂന്ന് മാസത്തെ റേഷന്‍ അനുവദിച്ചതെന്ന് നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.
Post Your Comments