വത്തിക്കാന്‍ സിറ്റി: കോവിഡ്-19 വത്തിയ്ക്കാനെയും കീഴ്പ്പെടുത്തി , ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വസതിയിലെ വൈദീകനും കോവിഡ് സ്ഥിരീകരിച്ചു. ഇന്നു വന്ന പരിശോധനാ ഫലത്തിലാണ് പോസ്റ്റീവ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം ഇതിനെ സംബന്ധിച്ച വിഷയത്തില്‍ വത്തിക്കാന്‍ പ്രതികരിച്ചിട്ടില്ല.
read also : കോവിഡ് 19 ; മരണം 20,000 കവിഞ്ഞു ; ബാധിതര്‍ നാലരലക്ഷം കടന്നു ; ഇറ്റലിയില്‍ മരണ നിരക്ക് 7000 കവിഞ്ഞു
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍പാപ്പ പൊതുപരിപാടികള്‍ ഒഴിവാക്കിയിരുന്നു. ടെലിവിഷനിലൂടെയും ഇന്റര്‍നെറ്റ് മുഖാന്തരമാണ് വിശ്വാസികളെ അഭിസംബോധന ചെയ്യുന്നത്.
2013ല്‍ മാര്‍പാപ്പ പദത്തിലെത്തിയതിനു ശേഷം സാന്റാ മാര്‍ത്ത എന്ന അതിഥിമന്ദിരത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ താമസിക്കുന്നത്. ഏകദേശം 130 ഓളം മുറികളാണ് മന്ദിരത്തിലുള്ളത്.
Post Your Comments