റോം: ലോകത്ത് കോവിഡ് 19 വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് 20,549 പേരാണ് മരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ ഇന്ന് മാത്രം 683 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവര്‍ 7503 ആയി ഉയര്‍ന്നു. 5210 പുതിയ കേസുകളും രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ 74.386 കേസുകളാണ് ഇറ്റലിയില്‍ നിന്നും മാത്രം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതേ സമയം ലോകത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം നാലര ലക്ഷം കടന്നു.
സ്പെയിനിലെ ഉപ പ്രധാനമന്ത്രിമാരിലൊരാളായ കാര്‍മെന്‍ കാല്‍വോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്‌പെയിന്‍ പ്രധാനമന്ത്രി പെട്രേ സാഞ്ചസിന്റെ നാല് ഉപപ്രധാനമന്ത്രിമാരിലൊരാളാണ് കാര്‍മെന്‍ കാല്‍വോ. അതേസമയം ബ്രിട്ടനിലെ അടുത്ത കിരീടാവകാശിയായ ചാള്‍സ് രാജകുമാരന് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ബക്കിംഗ്ഹാം കൊട്ടാരം തന്നെയാണ് ചാള്‍സിന് രോഗം സ്ഥിരീകരിച്ചതായി വാര്‍ത്താക്കുറിപ്പിലൂടെ ജനങ്ങളെ അറിയിച്ചത്.
Post Your Comments