ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ്-19 കൂടുതല്‍ ആളുകളിലേയ്ക്ക് വ്യാപിയ്ക്കാതിരിക്കുന്നതിനായി
സാമൂഹിക അകലം പാലിക്കുക മാത്രമാണ് പ്രതിവിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് രോഗത്തെ നേരിടുന്നതില്‍ ജനങ്ങള്‍ മാതൃകയാകണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കുക മാത്രമാണ് വൈറസ് വ്യാപനം തടയാന്‍ ഒരേയൊരു ഉപാധി. കരുതലുണ്ടെങ്കില്‍ രോഗത്തെ അകറ്റാം. ഒരുപാടുപേര് രോഗമുക്തി നേടുന്നതായും പ്രധാനമന്ത്രി പറഞ്ഞു. വാരാണസിയിലെ ജനങ്ങളോടു വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കവെയാണു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണ ഭീഷണിയുടെ സമയത്ത് ജനങ്ങള്‍ ആവശ്യമുള്ളതു ശ്രദ്ധിക്കുന്നില്ല. ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയാണു വേണ്ടത്. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്. കോവിഡ്-19 രോഗത്തിന് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല. യോഗ ചെയ്തതുകൊണ്ടോ, വ്യായാമം ചെയ്തതുകൊണ്ടോ കൊറോണ ആരെയും ഒഴിവാക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments