തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങിയതിന് സംസ്ഥാനത്ത് 1751 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു, 500 ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധനജ്ഞ നിലവിലുള്ള തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ നിരവധി സ്വകാര്യവാഹനങ്ങള്‍ ഓടുന്ന സാഹചര്യത്തിലാണ് പൊലീസ് കേസും അറസ്റ്റും കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെ തല്ലിയോടിച്ച കാസര്‍ഗോഡ് ഇന്ന് 10 കേസുകള്‍ മാത്രമുള്ളത്. മൊത്തം 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 20 പേരെ അറസ്റ്റ് ചെയ്യുകയും 16 വാഹനങ്ങള്‍ പിടികൂടുകയും ചെയ്തു. ആലപ്പുഴയില്‍ 178 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 100 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അതേസമയം കണ്ണൂര്‍ ജില്ലയില്‍ 111 പേര്‍ അറസ്റ്റിലായി. 121 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇടുക്കിയില്‍ ഇന്ന് 94 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൊത്തം 264 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലോക് ഡൗണ്‍ ലംഘിച്ച നാനൂറോളം വാഹനങ്ങളാണ് കോഴിക്കോട് സിറ്റി പൊലീസ് പിടിച്ചെടുത്തത്. തല്‍ക്കാലം വാഹനങ്ങള്‍ വിട്ട് നല്‍കില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എവി ജോര്‍ജ്ജ് അറിയിച്ചു.
Post Your Comments