COVID 19Latest NewsKeralaNattuvarthaNewsIndia

‘ജാഗ്രത പാലിച്ചില്ലെങ്കില്‍ തിരിച്ചടി’: കേരളത്തിന് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രം

കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ജാഗ്രതയോടെ നൽകണം

ഡൽഹി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കേരളത്തോട് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ജാഗ്രതയോടെ നൽകണമെന്നും വാർഡ് – ജില്ലാതലങ്ങളിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കണമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ വ്യക്തമാക്കി. ടി.പി.ആർ കൂടിയ ജില്ലകളിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പല സംസ്ഥാനങ്ങളും കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയതോടെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ജാഗ്രത പാലിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലായ കേരളത്തിലെ എട്ടു ജില്ലകളിൽ പ്രത്യേക നിരീക്ഷണ സംവിധാനമേര്‍പ്പെടുത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

ഇക്കാര്യത്തിൽ ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് എന്നിവയ്ക്കൊപ്പം കോവിഡ് പ്രോട്ടോകോള്‍, വാക്സിനേഷന്‍ എന്നിവയും ചേർത്ത് അഞ്ചിന മാര്‍ഗനിർദ്ദേശങ്ങളാണ് സ്വീകരിക്കേണ്ടതെന്നും കേരളമടക്കം പത്ത് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നൽകിയ മുന്നറിയിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button