തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നീട്ടില്ല. ലോക്ക്ഡൗണ്‍ നീട്ടുന്നത് ജനജീവിതത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ സർക്കാർ തീരുമാനിച്ചത്. സംസ്ഥാന വ്യാപമായി അടച്ചിടാതെ ടി.പി.ആർ കുറഞ്ഞ സ്ഥലങ്ങളിൽ വ്യാഴാഴ്ച മുതല്‍ കൂടുതൽ ഇളവുകൾ ഉണ്ടാകും.
രോഗ വ്യാപന നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ മാത്രമായി നിയന്ത്രണങ്ങൾ പരിമിതപ്പെടുത്താനാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. അതേസമയം, സംസ്ഥാനത്ത് ഇപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. പല സ്ഥലങ്ങളിലും ടി.പി.ആര്‍ നിരക്ക് 35 ശതമാനത്തില്‍ കൂടുതലാണ്.
Post Your Comments