Latest NewsKeralaNews

കേന്ദ്ര സർക്കാർ നടപടികൾ ആശ്വാസകരം-കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിക്കാലത്ത് രാജ്യത്തെ 80 കോടി ജനങ്ങൾക്ക് ഭക്ഷ്യധാന്യം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഏറെ ആശ്വാസകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കരാർ ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന ഉറപ്പും കേന്ദ്രം നൽകിയിട്ടുണ്ട്.

നിത്യവരുമാനക്കാരായവരുംഅസംഘടിതമേഖലയിൽ ജോലി ചെയ്യുന്നവരുമായവർക്ക് പ്രതിസസിക്കാലത്ത് ഭക്ഷണവും വേതനവും നൽകുമെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. ഗോതമ്പ് രണ്ടു രൂപയ്ക്കും അരി മൂന്ന് രൂപയ്ക്കുമാണ് നൽകുക. മൂന്നു മാസത്തേക്ക് ഗോതമ്പും അരിയും മുൻകൂറായി സംസ്ഥാനങ്ങൾക്ക് നൽകും. 27 രൂപ വിലയുള്ള ഗോതമ്പും 37 രൂപ വിലയുള്ള അരിയുമാണ് 2 രൂപയ്ക്കും 3 രൂപയ്ക്കും നൽകുന്നത്.

കൊറോണ രോഗ വ്യാപനം തടയാൻ രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഏറെ ജനോപകാരപ്രദമാണെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. രോഗവ്യാപനം തടയാൻ എല്ലാവരും കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നടപടികളും നൽകുന്ന നിർദ്ദേശങ്ങളും അംഗീകരിച്ച് ഒറ്റക്കെട്ടായി നിൽക്കണമെന്നും സുരേന്ദ്രൻ നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button