KeralaLatest NewsNews

കൊറോണയുടെ പേരിൽ സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയാൽ അറസ്റ്റ് ചെയ്‌തേക്കും; നടപടികൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം

ഇന്നത്തെ ദിവസം വളരെ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു

കാസർകോട്: കാസർകോട് കൊറോണയുടെ പേരിൽ സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പുമായി ജില്ലാ കളക്ടർ സജിത്ത് ബാബു. കൊറോണയുടെ പേരിൽ ജില്ലയിൽ ആരും സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങരുതെന്ന് കളക്ടർ അറിയിച്ചു.

ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ കൃത്യമായ നിർദ്ദേശം പാലിച്ചില്ലെങ്കിൽ ഐസോലേഷൻ വാർഡുകളിലേക്ക് മാറ്റുമെന്നും കലക്ടർ വ്യക്തമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസർഗോഡ് ജില്ല പൂർണമായും പോലീസിൻറെ നിയന്ത്രണത്തിലാണ്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഐസൊലേഷൻ വാർഡുകൾ ഒരുക്കിയിട്ടുണ്ട്.

കാസർകോട് ജില്ലയിൽ കോവിഡ് സംശയിക്കുന്ന 77 പേരുടെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അതിൽ പോസറ്റീവ് ആകുന്നവരുടെ എണ്ണം ഇന്ന് ലഭിക്കുമെന്നും കലക്ടർ അറിയിച്ചു. ഇന്നത്തെ ദിവസം വളരെ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സ്രവങ്ങളിലൂടെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പാന്‍ മസാലയും ഗുഡ്കയും നിരോധിക്കാനൊരുങ്ങി യോഗി സർക്കാർ

ജില്ലയിൽ ഇതേവരെ 45 രോഗികളാണ് കോവിഡ് പോസറ്റീവ് ആയത്. അതിൽ കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽനിന്നെത്തിയ ആൾ മാത്രമാണ് 4 ടെസ്റ്റിലും നെഗറ്റീവ് ആയി പൂർണമായും രോഗ മുക്തി നേടിയതെന്ന് കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാംദാസ് പറഞ്ഞു. മറ്റു 44 പേരും ഇപ്പോഴും കോവിഡ് ബാധിതരാണ്. അവരുടെ അടുത്ത മൂന്ന് ടെസ്റ്റുകളും നെഗറ്റീവ് ആയാൽ മാത്രമേ രോഗമുക്തരാണെന്ന് ഉറപ്പിക്കാൻ സാധിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button