തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കെതിരെ ആരോപണവുമായി ഡോക്ടര്‍മാരുടെ സംഘടന രംഗത്ത്. ചികിത്സയ്ക്കായി കളക്ടര്‍ സ്വവസതിയിലേക്ക് ഡോക്ടറെ വിളിപ്പിച്ചെന്നാണ് പരാതി. കെജിഎംഒഎയാണ് കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെതിരെ ആരോപണം ഉന്നയിച്ചത്. കളക്ടറുടെ കാലിലെ കുഴിനഖം പരിശോധിക്കാനാണ് വീട്ടിലേക്ക് വിളിപ്പിച്ചത്. ജില്ലാ ജനറല്‍ ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജനെയാണ് കളക്ടര്‍ വീട്ടിലേക്ക് വിളിപ്പിച്ചത്. കളക്ടറുടെ നടപടി അധികാര ദുര്‍വിനിയോഗമെന്ന് കെജിഎംഒ കുറ്റപ്പെടുത്തി.
ഒപിയില്‍ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടറെ വിളിപ്പിച്ചതെന്നാണ് കളക്ടര്‍ക്കെതിരെ കെജിഎംഒയുടെ ആരോപണം. 250 ലേറെ രോഗികള്‍ ഒപിയിലുള്ള സമയത്തായിരുന്നു സംഭവമെന്നും ആക്ഷേപമുണ്ട്. അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ ജില്ലാ കളക്ടര്‍ തയാറായില്ല.
Post Your Comments