Latest NewsNewsGulfOman

ഗൾഫ് രാജ്യത്തെ കൊവിഡ്-19 ബാധിതരുടെ എണ്ണം വർധിക്കുന്നു. : മരണം റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യത

മസ്‌ക്കറ്റ് : കൊവിഡ്-19 ബാധിതരുടെ എണ്ണം ഒമാനിൽ വർധിക്കുന്നുവെന്ന് ഒമാന്‍ ആരോഗ്യമന്ത്രി അഹമ്മദ് മുഹമ്മദ് അൽ സൈടി. ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം. രോഗബാധ കാരണം മരണം റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. വൈറസ് ബാധ വര്‍ധിക്കുന്നുവെന്നും ഈ മഹാമാരി എപ്പോൾ അവസാനിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Also read : കോവിഡ് 19 ; ഇതും ഒരു മാതൃക ; വേണ്ടിവന്നാല്‍ ഈ സ്‌റ്റേഡിയം താത്ക്കാലിക ആശുപത്രിയാക്കും : ഗാംഗുലി

അതേസമയം കൊവിഡ് 19 പ്രതിരോധ നടപടികൾ ഇതിനകം ഒമാൻ സുപ്രിം കമ്മറ്റി കൂടുതൽ കർശനമാക്കി. രോഗവിവവരം അറിയിച്ചില്ലെങ്കിൽ ഒരു വര്‍ഷം തടവും കനത്ത പിഴയും ലഭിച്ചേക്കും. രാജ്യത്തെ വിമാനത്തവാളങ്ങളിൽ നിന്നുമുള്ള ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണമായും അവസാനിപ്പിക്കുവാനും,വിദേശത്ത് ഒറ്റപ്പെട്ട ഒമാൻ സ്വദേശികളെ എത്രയും പെട്ടന്ന് രാജ്യത്ത് തിരിച്ചെത്തിക്കുവാനുമുള്ള നടപടി സ്വീകരിക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഒമാനിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 84 ആയി ഉയർന്നു. 17 പേർ രോഗവിമുക്തരായെന്നു ഒമാൻ പുറത്തിറക്കിയ ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button