കോവിഡ് 19 എന്ന മഹാമാരിയില്‍ രാജ്യം മുഴുവന്‍ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിലും ആവശ്യമായ ചികിത്സ സൗകര്യങ്ങളാല്‍ കഷ്ടപ്പെടുന്ന അവസ്ഥയില്‍ കൊല്‍ക്കത്തയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ഈഡന്‍ ഗാര്‍ഡന്‍ സര്‍ക്കാറിന് വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് ബി സി സിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ക്വാര്‍ന്റൈന്‍ ചെയ്യാനും മറ്റു ആവശ്യത്തിനു സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ സ്റ്റേഡിയം വിട്ടു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് 19 വ്യാപനം തടയാന്‍ രാജ്യമൊട്ടാകെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനെ ഗാംഗുലി സ്വാഗതം ചെയ്തു. നിലവിലെ സാഹചര്യത്തിലെ ഏറ്റവും മികച്ച പോംവഴിയാണ് ലോക്ക് ഡൌണ്‍ എന്നാണ് താരത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍ എന്ത് സൗകര്യങ്ങള്‍ ആവശ്യപ്പെട്ടാലും അതിനോട് ബി സി സി ഐ സഹകരിക്കുമെന്നും അതിന് യാതൊരു പ്രശ്‌നവുമില്ലെന്നും ഗാംഗുലി പറഞ്ഞു.
Post Your Comments