Latest NewsNewsInternational

കോവിഡ് 19 ; സൗദിയില്‍ രണ്ടാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തു ; രോഗബാധിതരുടെ എണ്ണം ആയിരത്തോടടുക്കുന്നു

റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൂടി മരിച്ചു. മക്കയില്‍ താമസിച്ചിരുന്ന ഒരു വിദേശിയാണ് മരിച്ചത്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം മദീനയില്‍ 51 വയസുള്ള അഫ്ഗാന്‍ പൗരന്‍ മരിച്ചിരുന്നു. രാജ്യത്ത് പുതുതായി 133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി അറിയിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 900 ആയി. അതേസമയം ഇന്ന് ഒരാള്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ എണ്ണം 29 ആയി.

ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്

റിയാദ് – 83.

ദമ്മാം – 13

ജിദ്ദ – 10

ഖത്വിഫ് – 6

അല്‍ഖോബാര്‍ – 5

നജ്‌റാന്‍ – 4

അബഹ – 2

അറാര്‍ – 2

ദഹ്‌റാന്‍ – 1

ജുബൈല്‍ -1

shortlink

Related Articles

Post Your Comments

Related Articles


Back to top button