Latest NewsNewsIndiaInternational

കൊറോണ വൈറസിനെക്കുറിച്ച് ഇന്ത്യയുടെ വിശേഷണം രാജ്യത്തിന് ദുഷ്‌പ്പേര് സമ്മാനിക്കുന്നു; ബീജിംഗ് അധികൃതര്‍ പറഞ്ഞത്

ന്യൂഡൽഹി: കൊറോണ വൈറസിനെക്കുറിച്ച് ഇന്ത്യയുടെ ‘ചൈന വൈറസ്’ എന്ന വിശേഷണം രാജ്യത്തിന് ദുഷ്‌പ്പേര് സമ്മാനിക്കുന്നുവെന്ന് ബീജിംഗ് അധികൃതര്‍. കോവിഡ് വൈറസിനെ വിശദീകരിക്കാന്‍ ‘ചൈന’ എന്ന പദം ഉപയോഗിക്കരുതെന്ന് അവർ വ്യക്തമാക്കി. ഇത് അന്താരാഷ്ട്ര സഹകരണത്തില്‍ ഹാനികരമായി ബാധിച്ചേക്കുമെന്നും അവർ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ഫോണില്‍ സംസാരിക്കവെയാണ് സ്‌റ്റേറ്റ് കൗണ്‍സിലറും, ഫോറിന്‍ മിനിസ്റ്ററുമായ വാംഗ് യീ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൊവിഡ്19 അഥവാ കൊറോണ വൈറസ് പകര്‍ച്ചവ്യാധി ഡിസംബറില്‍ ചൈനീസ് നഗരമായ വുഹാനിലാണ് പൊട്ടിപ്പുറപ്പെടുന്നത്.

യു എസ് പ്രസിഡന്റ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ കൊറോണയെ ചൈനീസ് വൈറസെന്ന് വിശേഷിപ്പിച്ചതിനെ ചൈന എതിര്‍ക്കുകയാണ്. ലോകാരോഗ്യ സംഘടനയും ഏതെങ്കിലും രാജ്യത്തെ വൈറസുമായി ബന്ധിപ്പിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നാണ് ചൈനയുടെ വാദം.

ALSO READ: മൂന്ന് മാസത്തെ റേഷന്‍ ധാന്യങ്ങള്‍ മുന്‍കൂറായി നല്‍കും; സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ

‘ചൈന വൈറസ്’ എന്ന പദം ഉപയോഗിക്കുന്നതിന് എതിരെ ചൈനീസ് നയതന്ത്രജ്ഞര്‍ ലോകമെമ്പാടും പ്രചരണങ്ങള്‍ നയിക്കുന്നുണ്ട്. ‘ചൈനയ്ക്ക് ചീത്തപ്പേര് സമ്മാനിക്കുന്ന ഇടുങ്ങിയ ചിന്താഗതിക്കാരുടെ ആ പ്രയോഗം ഇന്ത്യ എതിര്‍ക്കുമെന്ന് വാംഗ് യീ പ്രതീക്ഷ പ്രകടിപ്പിച്ചു.വി ദേശകാര്യമന്ത്രി ജയശങ്കര്‍ വൈറസിനെ ഇത്തരത്തില്‍ മുദ്രകുത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹവും ഇക്കാര്യത്തില്‍ ശക്തമായ സൂചന നല്‍കണം’, ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സണ്‍ വെയ്‌ഡോംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button