ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കോവിഡ് പ്രതിരോധ പാക്കേജിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. കല്‍ക്കരി ഖനന വ്യവസായ മേഖലയിലുള്ളവര്‍ പ്രധാനമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇത്തരമൊരു മഹാമാരിയുടെ സമയത്ത് രാജ്യത്തെ പിന്തുണയ്ക്കാനായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവശ്യമായ സഹായം നല്‍കണമെന്ന് കല്‍ക്കരി ഖനന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിനായി 15,000 കോടിയുടെ പാക്കേജ് അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
ALSO READ: തമിഴ്‌നാട്ടില്‍ ആദ്യത്തെ കോവിഡ് മരണം; ഇന്ത്യയിൽ മരണസംഖ്യ ഉയരുന്നു
ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും തന്റെ ഒരു മാസത്തെ ശമ്പളം ദുരന്ത നിവാരണ ഫണ്ടിലേക്ക് സംഭാവന ചെയ്തിരുന്നു.
Post Your Comments