കോട്ടയം : കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെയടക്കമുള്ള രാജ്യത്തെ മാധ്യമങ്ങളുടെ പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് 19- പ്രതിരോധവും കേന്ദ്രം കൊണ്ടുവന്ന ലോക് ഡൗണിനെ കുറിച്ചും ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിന് മാധ്യമങ്ങള്‍ വഹിച്ച പങ്കിനെ എടുത്തു പറഞ്ഞും പ്രശംസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി.
കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ എല്ലാ വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ പ്രശംസനീയമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യമെങ്ങും നിന്നുള്ള 20 മാധ്യമപ്രവര്‍ത്തകരോടും പത്രസ്ഥാപന മേധാവികളോടും വിഡിയോ കോണ്‍ഫറന്‍സ് വഴി സംവദിക്കുകയായിരുന്നു അദ്ദേഹം. 11 ഭാഷകളെ പ്രതിനിധീകരിച്ച് സ്ഥാപന മേധാവിമാര്‍ പങ്കെടുത്തു. മലയാളത്തെയും കേരളത്തേയും പ്രതിനിധീകരിച്ചത് മലയാള മനോരമ മേധാവിമാരാണ്
ഏറ്റവും താഴേത്തട്ടില്‍വരെ, ശരിയായ വിവരങ്ങള്‍ കൃത്യമായി എത്തിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് നിര്‍ണായകമാണ്. കൊറോണ വൈറസിനെക്കുറിച്ചുള്ള ബോധവല്‍ക്കരണം പത്രങ്ങളിലൂടെ നടത്തുന്നു. പരിശോധനാ കേന്ദ്രങ്ങള്‍ എവിടെയൊക്കെ, ആരൊക്കെയാണ് പരിശോധിക്കേണ്ടത്, ആരെ ബന്ധപ്പെട്ടാല്‍ പരിശോധന നടത്താന്‍ കഴിയും, ഐസലേഷനില്‍ കഴിയുമ്പോള്‍ ശ്രദ്ധിക്കേണ്ടത് തുടങ്ങിയ നിരവധി വിഷയങ്ങള്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നു. ലോക്ക്ഡൗണില്‍ എവിടെയൊക്കെ അവശ്യസാധനങ്ങള്‍ ലഭ്യമാകുമെന്നതിന്റെ വിശദാംശങ്ങളും കൂടി പത്രങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലെ പാലമായി മാധ്യമങ്ങള്‍ മാറണം. തെറ്റായ ചിന്താഗതി മാറ്റി ശുഭാപ്തി വിശ്വാസം ജനങ്ങളില്‍ സൃഷ്ടിക്കണം. കോവിഡ്-19നെ പ്രതിരോധിക്കാനുള്ള ശക്തമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുന്നുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും ശുഭാപ്തിവിശ്വാസം പകരുന്ന കൂടുതല്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും മാധ്യമ പ്രതിനിധികള്‍ പറഞ്ഞു. പത്രങ്ങളുടെ വിശ്വാസ്യതയെ ഊട്ടിയുറപ്പിച്ച പ്രധാനമന്ത്രിയുടെ നടപടിയില്‍ പ്രതിനിധികള്‍ നന്ദിയും അറിയിച്ചു.
കടപ്പാട്
മലയാള മനോരമ
Post Your Comments