Latest NewsIndia

കശ്മീരിലെ ഇന്റര്‍നെറ്റ് ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ഒമര്‍ അബ്ദുള്ള

കൊറോണ വ്യാപനം സംബന്ധിച്ച വിവരങ്ങളും മുന്‍കരുതല്‍ നടപടികളും ജനങ്ങളിലെത്താന്‍ ഇന്റർനെറ്റ് ആവശ്യമാണെന്നാണ് ഒമർ അബ്ദുല്ലയുടെ ന്യായം.

ശ്രീനഗര്‍: കശ്മീരിലെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ഒമര്‍ അബ്ദുള്ള. ഏഴുമാസം നീണ്ട വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവച്ചത്. കശ്മീരില്‍ വീട്ടുതടങ്കലില്‍ ആക്കിയിട്ടുളള മുഴുവന്‍ നേതാക്കളെയും വൈറസ് വ്യാപനം കണക്കിലെടുത്ത് മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  കൊറോണ വ്യാപനം സംബന്ധിച്ച വിവരങ്ങളും മുന്‍കരുതല്‍ നടപടികളും ജനങ്ങളിലെത്താന്‍ ഇന്റർനെറ്റ് ആവശ്യമാണെന്നാണ് ഒമർ അബ്ദുല്ലയുടെ ന്യായം.

പൊതുസുരക്ഷാ നിയമ പ്രകാരം ഒമറിനെ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന ഉത്തരവ് ഭരണകൂടം റദ്ദാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ജയിലില്‍നിന്ന് ഇറങ്ങിയത്. സബ് ജയിലായി പ്രഖ്യപിച്ച സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്നത്. അവിടെനിന്ന് അദ്ദേഹം ശ്രീനറിലെ വീട്ടിലേക്കാണ് പോയത്.ജീവന്‍ മരണ പോരാട്ടമാണ് നമ്മള്‍ നടത്തുന്നത്. കൊറോണയെ നേരിടുന്നതിനുളള മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കൊറോണ നടപടികളിൽ പൂര്‍ണ നിയന്ത്രണം ആഭ്യന്തര മന്ത്രാലയം ഏറ്റെടുത്തു; സര്‍വസജ്ജമായി സൈന്യവും

232 ദിവസത്തെ വീട്ടുതടങ്കല്‍ അവസാനിച്ചുവെന്ന് അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു. തടവിലായ 2019 ഓഗസ്റ്റ് അഞ്ചിലേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ ലോകമാണ് ഇന്ന് കാണാന്‍ കഴിയുന്നതെന്നും അദ്ദേഹംട്വീറ്റ് ചെയ്തു.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെപ്പറ്റി പിന്നീട് പ്രതികരിക്കാമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button