കോഴിക്കോട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ ദിനപത്രങ്ങള്‍ സുരക്ഷിതമല്ലെന്ന വ്യാജപ്രചരണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കരുത് : വിശദീകരണവുമായി ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി. പത്രക്കെട്ടുകളും പത്രവിതരണം നടത്തുന്ന വാഹനങ്ങളും അണുവിമുക്തമാക്കി, പൂര്‍ണസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഓരോ പത്രവും വായനക്കാരന്റെ കൈകളില്‍ എത്തുന്നതെന്നും ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി കേരള മേഖലാ കമ്മിറ്റി ചെയര്‍മാന്‍ എം.വി. ശ്രേയാംസ് കുമാര്‍ അറിയിച്ചു.
കൊറോണ വൈറസ് ചെറുക്കുന്നതിനായി പത്രസ്ഥാപനങ്ങള്‍ പല നടപടികളും ഇതിനകം കൈക്കൊണ്ടിട്ടുണ്ട്. ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുക, അവശ്യം വേണ്ടവര്‍ മാത്രം ഓഫീസിലെത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരണമായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയെ ഐ.എന്‍.എസ് കേരള ഘടകം സ്വാഗതം ചെയ്തു.
Post Your Comments