തിരുവനന്തപുരം : അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള യാത്രയില്‍ ബിവറേജസ് ഔട്ട്ലെറ്റിലേക്കുള്ള യാത്ര അനുവദിക്കില്ല. നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനു യാത്ര ചെയ്യുമ്പോള്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ ഇത് രേഖപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മദ്യം അവശ്യസാധനമായി അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് സാമൂഹ്യ വ്യാപനത്തിന്റെ ഘട്ടമായെന്നു പറയാറായിട്ടില്ല. കാസര്‍കോടിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു
സ്വകാര്യ വാഹനങ്ങള്‍ക്ക് അത്യാവശ്യ യാത്രകള്‍ക്കു മാത്രം അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി പ്രത്യേകം തയാറാക്കിയ സത്യവാങ്മൂലം വാഹനങ്ങളില്‍ സൂക്ഷിക്കണം. ഇതു നിര്‍ബന്ധമാണ്. അവശ്യ സേവന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കു യാത്രാപാസ് നല്‍കും. ക്വാറന്റീന്‍ എല്ലാവരും കര്‍ശനമായി പാലിക്കണം. വീട്ടില്‍ ഒരു മുറിയില്‍ മാത്രം കഴിയണം. ആരോഗ്യ പ്രവര്‍ത്തകര്‍ അവരെ ദിവസേന സന്ദര്‍ശിക്കും. വേണ്ടത്ര സൗകര്യമില്ലാത്ത വീടാണെങ്കില്‍ പൊതുവായ ഐസലേഷന്‍ കേന്ദ്രത്തിലാക്കും
Post Your Comments