Latest NewsFootballNewsSports

പ്രായം വെറും നമ്പര്‍ ; യുവന്റസുമായി കരാര്‍ പുതുക്കാന്‍ ബഫണ്‍

ഗോള്‍കീപ്പിംഗ് ഇതിഹാസം ബഫണ് പ്രായം എന്നത് വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിക്കുകയാണ്. താരം യുവന്റസുമായി ഒരു വര്‍ഷത്തെ കരാര്‍ ഒപ്പുവെക്കുന്നു എന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ യുവന്റസില്‍ ഒന്നാം നമ്പര്‍ അല്ലായെങ്കിലും തന്റെ ഏറ്റവും പ്രിയപ്പെട്ട ക്ലബില്‍ തുടരാന്‍ തന്നെയാണ് ബഫണ്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ ചെസ്‌നിയാണ് യുവന്റസിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍.

എത്ര മിനുട്ട് കളിക്കാന്‍ ആകും എന്ന് നോക്കിയല്ല മറിച്ച് ടീമിനെ സഹായിക്കുക എന്നതേ തനിക്ക് ലക്ഷ്യമുള്ളൂ എന്ന് താരം നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ സീസണില്‍ പി എസ് ജിയില്‍ ചേക്കേറിയ ബഫണ്‍ ഒരു സീസണ്‍ കൊണ്ട് തിരികെ ഇറ്റലിയില്‍ എത്തുകയായിരുന്നു. 42 കാരനായ ബഫണ്‍ ഈ സീസണ്‍ ഉള്‍പ്പെടെ 18 വര്‍ഷങ്ങള്‍ യുവന്റസിനൊപ്പം കളിച്ച താരമാണ് അദ്ദേഹം. ഇക്കാലയളവില്‍ 9 ഇറ്റാലിയന്‍ ലീഗ് കിരീടവും 4 കോപ ഇറ്റാലിയ കിരീടവും അടക്കം 21 കിരീടങ്ങളും ടീമിനൊപ്പം ബഫണ്‍ നേടിയിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button