മീററ്റ്: വിട്ട് മാറാത്ത പനി കാരണം കൊറോണ ബാധിച്ചെന്ന പേടിയില്‍ ബാര്‍ബര്‍ ഷോപ്പ് ഉടമ കഴുത്തറുത്ത് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഹാപുരിലാണ് സംഭവം. 32 കാരനായ പില്‍ഖുവ സ്വദേശി സുശീല്‍കുമാര്‍ ആണ് ആത്മഹത്യ ചെയ്തത്. മക്കള്‍ക്ക് കൊറോണ വൈറസ് ബാധിക്കരുതെന്നും അതിനാലാണ് ജീവനൊടുക്കുന്നതെന്നും കുറിപ്പെഴുതി വച്ചിട്ടാണ് ആത്മഹത്യ ചെയ്തത്.
കുറച്ചു ദിവസങ്ങളായി സുശീല്‍കുമാറിന് പനിയും ചുമയും ഉണ്ടായിരുന്നു. തുടര്‍ന്ന് ഒരു സ്വകാര്യ ക്ലിനിക്കില്‍ പോയി ചികിത്സ തേടിയെങ്കിലും പനി കുറഞ്ഞില്ല. ഇതോടെ തനിക്ക് കൊറോണ ബാധയാണെന്ന് ഇയാള്‍ സ്വയം വിശ്വസിക്കുകയായിരുന്നു. ബാര്‍ബര്‍ ഷോപ്പിലെ ഷേവിംഗ് ഉപകരണം ഉപയോഗിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments