മസ്കറ്റ് • രാജ്യത്ത് പുതിയ 18 കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
18 പേരും ഒമാനിലെ പൗരന്മാരാണ്. 11 കേസുകൾ രോഗബാധിതരുമായി ബന്ധപ്പെട്ടത്തിലൂടെ വൈറസ് ബാധിതരായവരാണ്,. 5 കേസുകൾ യു.കെ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രയുമായി ബന്ധപ്പെട്ടതാണെന്നും 2 കേസുകൾ അന്വേഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ ഒമാനിലെ ആകെ കോവിഡ്19 കേസുകളുടെ എണ്ണം 84 ആയി. രാജ്യത്ത് ഇതുവരെ 17 രോഗികൾ സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments