കോവിഡ്-19 ബാധിച്ച വിദേശ രാജ്യങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളേക്കാള്‍ എത്രയോ ആശ്വാസമാണ് നമ്മുടെ നാട്ടിലെ ആരോഗ്യകേന്ദ്രങ്ങള്‍ , വിദേശ രാജ്യത്ത് ക്വാറന്റീനില്‍ കഴിഞ്ഞ പ്രവാസി യുവാവ് അവിടെ നേരിട്ട അനുഭവം പങ്കുവെയ്ക്കുന്നു. യൂറോപ്പില്‍ താമസസ്ഥലത്ത് ക്വാറന്റീനില്‍ കഴിയുന്ന ജെയ്സല്‍ എന്ന യുവാവാണ് താന്‍ നേരിട്ട് അറിഞ്ഞ അനുഭവം പങ്കുവച്ചിരിക്കുന്നത്. ഇവിടെ കാര്യങ്ങള്‍ കുറച്ച് ക്ഷീണമാണെന്നും തനിക്ക് ഒന്നും പറ്റാതെ നാട്ടിലെത്താന്‍ പ്രാര്‍ഥിക്കണമെന്നുമാണ് ഇദ്ദേഹം സുഹൃത്തുക്കളോട് പറയുന്നത്. അവിടെയുള്ള മലയാളി നഴ്‌സുമാര്‍ കാരണമാണ് രോഗം ഒരു വിധം പടരാത്തതെന്നാണ് ജെയ്സല്‍ പറയുന്നത്. അവിടെ ഡോക്ടര്‍മാര്‍ നേരിട്ട് സംസാരിക്കില്ലെന്നും ഒരു ചില്ലിന്റെ അപ്പുറം നിന്ന് ഫോണിലൂടെയാണ് അസുഖവിവരം തിരക്കുന്നതെന്നും ജെയ്സല്‍ പറയുന്നു.
‘അകലത്തെന്ന് വിചാരിച്ച അസുഖം അടുത്ത് വന്നിരിക്കുകയാണ്. പ്രായമായവരുടെ കാര്യമാണ് കഷ്ടമെന്നും അവരെ താമസിപ്പിച്ചിരിക്കുന്ന കെയര്‍ ഹോം വച്ച് നോക്കുമ്‌ബോള്‍ എത്ര മികച്ചതാണ് നമ്മുടെ നാട്ടിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍. അത് പറയാതിരിക്കാനാകില്ല. ലോകത്ത് എവിടെ പോയി കഴിഞ്ഞാലും നാട്ടിലെത്താനാണ് ആഗ്രഹിക്കുക. ജെയ്സല്‍ പറയുന്നു.
https://www.facebook.com/jaysalkk/videos/1629299560551600/?t=2
Post Your Comments