കൊറോണ വൈറസ് ലോകമെമ്പാടും ശക്തി പ്രാപിക്കുമ്പോള്‍ പലരും നിസഹായരായിരക്കുകയാണ്. ഇറ്റലിയിലെ ഇസ്രയേലി ഡോക്ടറായ ഗാല്‍ പെലേഗ് ഊണും ഉറക്കവുമില്ലാതെ കൊറോണാ ബാധിതരെ ശുശ്രൂഷിക്കാന്‍ മുന്നിലുണ്ടായിരുന്നു. പക്ഷെ, ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മനോവിഷമത്തോടെയാണെങ്കിലും വളരെ ഗുരുതരമായി രോഗം ബാധിച്ചവര്‍ക്കും, പ്രായമേറെയുള്ളവര്‍ക്കും അവസാന പരിഗണനമാത്രം നല്‍കുവാനാണ് തീരുമാനിച്ചതെന്നാണ് ഡോ ഗാല്‍ പെലേഗ് പറയുന്നു. അവരെ മരണത്തിന് വിട്ടുകൊടുക്കുകയല്ലാതെ മനുഷ്യന് സാധ്യമായ മറ്റൊന്നുമില്ല ഇന്നത്തെ സാഹചര്യത്തില്‍ എന്നും അദ്ദേഹം പറഞ്ഞു.
ആവശ്യത്തിനുള്ള വെന്റിലേറ്ററുകള്‍ ഇല്ലാതെ പോകുന്നതാണ് ആരോഗ്യപ്രവര്‍ത്തകരെ ഏറ്റവുമധികം കുഴയ്ക്കുന്ന പ്രശ്നം. ഇറ്റലിയില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 30% വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. രോഗ ബാധിതരുടെ എണ്ണത്തില്‍ 14.6% വര്‍ദ്ധനവുമുണ്ടായി. 59138 പേരാണ് കൊറോണ ബാധിതരായിട്ടുള്ളത്. 5476 മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ഇറ്റലിയില്‍. 28,768 പേരെയാണ് സ്പെയിനില്‍ ഇതുവരെ രോഗം ബാധിച്ചത്. രോഗബാധിതരില്‍ 10% വും ആരോഗ്യപ്രവര്‍ത്തകര്‍ ആണെന്നുള്ളതാണ് സ്പെയിന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 1772 പേരുടെ ജീവനെടുക്കുകയും ചെയ്തിട്ടുണ്ട്. 2575 പേര്‍ രോഗ വിമുക്തരായിട്ടണ്ട് എന്നത് മാത്രമാണ് ആശ്വാസം.
Post Your Comments