Latest NewsKeralaNews

മലയോര മേഖലയിലേയ്ക്ക് കോവിഡ്-19 വിലക്ക് ലംഘിച്ച് എത്തുന്നത് നൂറുകണക്കിനു പേര്‍ : പുഴകളില്‍ കുളിയ്ക്കാനും മദ്യപിയ്ക്കാനും എത്തുന്നത് നിരീക്ഷണത്തില്‍ കഴിയുന്നവര്‍

കോഴിക്കോട് : തിരുവമ്പാടി മലയോര മേഖലയില്‍ വിലക്ക് ലംഘിച്ച് എത്തുന്നത് വിനോദസഞ്ചാരികളല്ലെന്ന് കണ്ടെത്തല്‍ . കോവിഡ് മുന്നറിയിപ്പിനെ അവഗണിച്ചാണ് മലയോര മേഖലയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. അരിപ്പാറ, പതങ്കയം, മുത്തപ്പന്‍പുഴ, മറിപ്പുഴ, ആനക്കാംപൊയില്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് വാഹനങ്ങളില്‍ ആളുകള്‍ എത്തുന്നത്. മറ്റു ജില്ലകളില്‍ നിന്നും കോഴിക്കോട്ടു നിന്നുമാണ് സംഘങ്ങള്‍ എത്തുന്നത്. നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചവരും പുഴകളില്‍ കുളിക്കാന്‍ സംഘം ചേര്‍ന്ന് എത്തുന്നുണ്ട്. നാട്ടുകാരുടെ നിര്‍ദേശം അവഗണിച്ച് സംഘങ്ങള്‍ എത്താന്‍ തുടങ്ങിയതോടെ പൊലീസ് സഹായത്തോടെ വാഹന പരിശോധന ആരംഭിച്ചു.

വിനോദ സഞ്ചാരികള്‍ എന്ന പേരില്‍ പലരും എത്തുന്നത് മദ്യപാനത്തിനും മറ്റു സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ആണെന്ന് പൊലീസ് പരിശോധനയില്‍ കണ്ടെത്തി. ഇതോടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് എത്തുന്നവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button