റോം : കോവിഡ്-19 നെ തുരത്താന്‍ ചൈന പരീക്ഷിച്ച ക്യൂബന്‍ അത്ഭുത മരുന്ന് ആല്‍ഫ 2ബി പരീക്ഷിയ്ക്കാന്‍ ഇറ്റലി , മരുന്നിനെ കുറിച്ച് വിശദവിവരങ്ങള്‍ പുറത്തുവിട്ട് ചൈന. വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട മഹാമാരിയായ കോവിഡ് 19 പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചതും ക്യൂബയില്‍നിന്നുള്ള ആന്റി വൈറല്‍ മരുന്നായ ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി തന്നെ. ക്യൂബയും ചൈനയും സംയുക്തമായി 2003 മുതല്‍ ചൈനയില്‍തന്നെ നിര്‍മിച്ചിരുന്ന ഈ മരുന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ കോവിഡ് ചികിത്സയ്ക്കായി തിരഞ്ഞെടുത്ത 30 മരുന്നുകളില്‍ ഉള്‍പ്പെട്ടിരുന്നു.
കൊറോണ വൈറസിന്റെ സ്വഭാവവിശേഷതകളുമായി സാമ്യമുള്ള വൈറസുകളെ ചെറുക്കാന്‍ ഇന്റര്‍ഫെറോണ്‍ 2ബി ഫലപ്രദമാണെന്നു മുന്‍പ് കണ്ടെത്തിയിരുന്നു. രോഗികളില്‍ വൈറസ് ബാധ ത്വരിതപ്പെടാതിരിക്കാനും ഗുരുതരമാകാതിരിക്കാനും മരണപ്പെടാതിരിക്കാനും ഈ മരുന്ന് ഉപയോഗിക്കാനാവുമെന്ന് ക്യൂബന്‍ ജൈവസാങ്കേതിക വിദഗ്ധയായ ഡോ. ലൂയിസ് ഹെരേരാ മാര്‍ട്ടിനസ് വിശദീകരിക്കുന്നു. ഡെങ്കു വൈറസിനെ പ്രതിരോധിക്കാന്‍ 1981-ലാണ് ക്യൂബ ആദ്യമായി ഈ മരുന്ന് വികസിപ്പിക്കുന്നത്.
വൈറസുകള്‍ ആതിഥേയ കോശത്തില്‍ നിലനില്‍ക്കുന്നതിനാല്‍ കോശങ്ങള്‍ക്കു കേടുപാടു വരാതെ അവയെ മാത്രം നശിപ്പിക്കുക എന്നതാണ് മരുന്നു നിര്‍മാണത്തിലെ പ്രധാന വെല്ലുവിളി. ഇപ്പോള്‍ വൈറസുകളുടെ ജനിതകമാപ്പിങ് സാധ്യമായതിനാല്‍ മരുന്നു വികസിപ്പിക്കാന്‍ കൂടുതല്‍ എളുപ്പമാണ്. വൈറസുകള്‍ പുറപ്പെടുവിക്കുന്ന എന്‍സൈമുകളെ തിരിച്ചറിഞ്ഞ് അവയെ നശിപ്പിക്കാണു മരുന്നുകള്‍ ശ്രമിക്കുന്നത്. ചൈനയിലെ രോഗികളില്‍ ഏറെക്കുറേ ഫലപ്രദമായി ഇന്റര്‍ഫെറോണ്‍ 2ബി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നതും ആശ്വാസകരമാണ്. അതിനാലാണിപ്പോള്‍ ഇതിനെ ‘അദ്ഭുതമരുന്ന്’ എന്നു പാശ്ചാത്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിശേഷിപ്പിക്കുന്നതും.
Post Your Comments