കുവൈറ്റ് സിറ്റി : കൊവിഡ്-19 ബാധിച്ച് കുവൈറ്റിൽ ചികിത്സയിലായിരുന്ന രണ്ട് മലയാളി നഴ്‌സുമാരുടെ തുടർ പരിശോധനാ ഫലം നെഗറ്റീവ്. ഇതോടെ ഇരുവരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
ഒമാനിൽ ഞായറാഴ്ച. മൂന്നു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. ഇതിനോടകം 17 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ പ്രവാസി തൊഴിലാളികള്‍ പുറത്തിറങ്ങുന്നതിന് മാന്‍പവര്‍ മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Also read : അമേരിക്കയില്‍ 30,000 പേര്‍ക്ക് കോവിഡ്-19 പോസിറ്റീവ്
ജോലി സമയം കഴിഞ്ഞാല്‍ പ്രവാസികള്‍ താമസ സ്ഥലത്തു തന്നെ കഴിയണം. സാമൂഹിക ഒത്തുചേരല്‍ ഒഴിവാക്കണമെന്നും . വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും വീട്ടില്‍ തന്നെ തുടരണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ പ്രവാസി തൊഴിലാളികളെ വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും ജോലി സമയം കഴിഞ്ഞ് താമസ സ്ഥലത്തു തന്നെ തുടരാൻ നിര്‍ദേശം നല്‍കണം. ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മന്ത്രാലയം കൈമാറിയിട്ടുണ്ട്.
Post Your Comments