
മലപ്പുറം: കോവിഡ് നിരീക്ഷണത്തിലിരിക്കെ ജോലി ചെയ്യാനെത്തിയ ആളെ പൊലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. കഴിഞ്ഞ മാര്‍ച്ച് 15ന് ദുബായില്‍ നിന്നും കുടുംബസമേതമാണ് ഇവർ നാട്ടിലെത്തിയത്. തുടർന്ന് ക്വാറന്റൈനിലിരിക്കാന്‍ നിർദേശിച്ചിരുന്നു. ഇദ്ദേഹവും ഭാര്യയും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ പെരിന്തല്‍മണ്ണ ഓഫീസിലെത്തി ജോലി ചെയ്യുകയായിരുന്നു.
ആദ്യഘട്ടത്തില്‍ സഹകരിക്കാതിരുന്ന ഇവര്‍ പിന്നീട് പൊലീസും ആംബുലന്‍സും എത്തിയതോടെ മയപ്പെട്ടു. ഈ ഓഫീസുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഏതാണ്ട് 21 ഓളം ആളുകളുടെ പേരുവിവരം ഇവർ ഹെല്‍ത്ത് സ്‌ക്വാഡിനു കൈമാറി. തുടർന്ന് ഇവരെ ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയും പൊലീസ് കേസെടുക്കുകയും ചെയ്തു.
Post Your Comments