Latest NewsKeralaNews

രാ​ജ്യ​ത്ത് വീ​ണ്ടും കൊ​റോ​ണ മ​ര​ണം

കൊൽക്കത്ത: രാജ്യത്ത് ഒരു കോവിഡ് 19 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പ​ശ്ചി​മ ബം​ഗാ​ളി​ലാ​ണ് 57 വ​യ​സു​കാ​ര​ന്‍ മ​രി​ച്ച​ത്. കൊവിഡ് ബാധയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ എഎംആര്‍എ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ഇറ്റലിയിൽ നിന്നാണ് ഇയാൾ വന്നത്. പ​ശ്ചി​മ ബം​ഗാ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ആ​ദ്യ കൊ​റോ​ണ മ​ര​ണ​മാ​ണി​ത്. ഞായറാഴ്ച മുംബൈയില്‍ ചികിത്സയിലായിരുന്ന ഫിലീപ്പീന്‍സ് പൗരന്‍ മരിച്ചിരുന്നു. നേരത്തെ ഇയാളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. ശ്വാസകോശവും വൃക്കയും തകരാറിലായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം അ​തേ​സ​മ​യം, കോ​വി​ഡ് 19 ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​ന്ത്യ​യി​ല്‍ കൂ​ടു​ക​യാ​ണ്. ഇ​ന്ന് 29 പേ​ര്‍​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 425 ആ​യി ഉ​യ​ര്‍​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button