കൊൽക്കത്ത: രാജ്യത്ത് ഒരു കോവിഡ് 19 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളിലാണ് 57 വയസുകാരന് മരിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ എഎംആര്‍എ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ഇറ്റലിയിൽ നിന്നാണ് ഇയാൾ വന്നത്. പശ്ചിമ ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊറോണ മരണമാണിത്. ഞായറാഴ്ച മുംബൈയില്‍ ചികിത്സയിലായിരുന്ന ഫിലീപ്പീന്‍സ് പൗരന്‍ മരിച്ചിരുന്നു. നേരത്തെ ഇയാളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. ശ്വാസകോശവും വൃക്കയും തകരാറിലായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം അതേസമയം, കോവിഡ് 19 ബാധിതരുടെ എണ്ണം ഇന്ത്യയില്‍ കൂടുകയാണ്. ഇന്ന് 29 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 425 ആയി ഉയര്‍ന്നു.
Post Your Comments