വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധ സംശയിച്ചിരുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിലെ ലൂയിസിയാന ന്യൂ ഓര്‍ലീന്‍സ് സ്വദേശി നതാഷ ഓട്ടി(39)നെയാണ് വീട്ടിലെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നതാഷയ്ക്ക് മാര്‍ച്ച് പത്തുമുതല്‍ തന്നെ ചെറിയ പനിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് കൊറോണ പരിശോധനയ്ക്ക് വിധേയയായിരുന്നു.
Read also: സംസ്ഥാനത്ത് ജനതാ കർഫ്യു നീട്ടി
യുവതി തന്റെ കാമുകനായ ജോഷ് ആന്‍ഡേഴ്‌സണുമായി ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. രണ്ട് ദിവസം മുൻപ് തന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശ്വാസമുണ്ടെന്നുമായിരുന്നു നതാഷ കാമുകനോട് പറഞ്ഞിരുന്നു. എന്നാല്‍ അതിന് ശേഷം മൊബൈല്‍ സന്ദേശങ്ങള്‍ക്കും ഫോണ്‍വിളികള്‍ക്കും നതാഷ പ്രതികരിക്കാതായതോടെ ജോഷ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നതാഷയെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം, യുവതിയുടെ മരണം കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Post Your Comments