Latest NewsKeralaNews

സംസ്ഥാനത്ത് ജനതാ കർഫ്യു നീട്ടി

സംസ്ഥാനത്ത് ജനതാ കർഫ്യു നീട്ടി. രാത്രി 9 മണിക്ക് ശേഷവും ജനങ്ങൾ പുറത്തിറങ്ങരുതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ജനതാ കർഫ്യുവിന് ശേഷവും ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല.അതേസമയം കേരളത്തിലെ ഏഴ് ജില്ലകൾ അടച്ചിടുന്നതായി നേരത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോട്ടയം, മലപ്പുറം , കാസർകോട്, കണ്ണൂർ എന്നീ ജില്ലകളാണ് അടച്ചിടുന്നത്. ഈ ജില്ലകളിൽ ആവശ്യസർവീസുകൾ മാത്രം നടത്തും. കൂടുതൽ ജില്ലകൾ അടച്ചിടുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.

Read also: കോവിഡ് 19: കേരളത്തിൽ ലോക്ക് ഡൗൺ; 7 ജില്ലകൾ അടച്ചിടുന്നു

ആരോഗ്യമേഖല, മരുന്ന് വിതരണം, പാൽ, പഴം, പച്ചക്കറി, കുടിവെള്ളം, പോസ്റ്റ് ഓഫീസുകൾ, റേഷൻ വിതരണം, പെട്രോൾ പമ്പുകൾ, പാചകവാതക വിതരണം, വാർത്താ വിതരണ സംവിധാനങ്ങൾ, അത്യാവശ്യ ചരക്ക് നീക്കം തുടങ്ങിയവയാണ് അവശ്യസർവീസുകളുടെ പട്ടികയിൽ പെടുന്നത്. മെഡിക്കൽ ഉപകരണങ്ങൾ, സാനിറ്റൈസർ എന്നിവയുടെ ഉൽപ്പാദനത്തിന് താല്ക്കാലികമായി അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button