കൊവിഡ് 19 പ്രതിരോധിക്കാനും ബോധവത്‍ക്കരണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യുവിന് പൂർണപിന്തുണയാണ് ജനം നൽകിയത്. സോഷ്യൽ മീഡിയയിലൂടെയും മറ്റും നിരവധി പേരാണ് കൊറോണ ബോധവൽക്കരണവുമായി രംഗത്തെത്തിയത്. തന്റെ തന്നെ ഒരു സിനിമയിലെ ഡയലോഗ് ഉള്‍പ്പെടുത്തിയുള്ള കൊച്ചി മെട്രോയുടെ ലോഗോയുള്ള ഫോട്ടോ സുരേഷ് ഗോപി ഷെയർ ചെയ്‌തിരുന്നു. ജസ്റ്റ് റിമംബര്‍ ദാറ്റ്, രോഗ ലക്ഷണമുള്ളവര്‍ ഉടൻ ചികിത്സ തേടുകയെന്നും ഫോട്ടോയില്‍ എഴുതിയിരുന്നു. ബ്രേക്ക് ദ ചെയിൻ, ജനതാ കര്‍ഫ്യു എന്നീ ടാഗുകളോടെയാണ് സുരേഷ് ഗോപി ഫോട്ടോ ഷെയര്‍ ചെയ്‌തിരിക്കുന്നത്.
Read also: ഭീതിയോടെ കേരളം; സംസ്ഥാനത്ത് 15 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
അതേസമയം സംസ്ഥാനത്ത് ഇന്ന് 15 പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. കാസർകോട്- അഞ്ച്, കണ്ണൂർ- നാല് കോഴിക്കോട്- രണ്ട്, മലപ്പുറം- രണ്ട്, എറണാകുളം- രണ്ട് എന്നിങ്ങനെയാണ് കണക്കുകൾ. ഇവർ ദുബായിൽ നിന്ന് എത്തിയവരാണെന്നാണ് സൂചന. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ത്രീകരിച്ചവരുടെ എണ്ണം 64 ആയി.
Post Your Comments