തിരുവനന്തപുരം: കൊറോണ വൈറസ് പകരുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളം പൂര്‍ണ്ണമായി അടച്ചിടുന്നതിനെ പറ്റി ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് കോവിഡ് 19 ബാധരൂക്ഷമായ ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങി പല സംസ്ഥാനങ്ങളും ഷട്ട് ഡൗണിലേക്ക് പോവുകയാണ്. ഐ.എം.ഐയും ആരോഗ്യ രംഗത്തെ വിദഗ്ധരും പറയുന്നത് പൂര്‍ണ്ണമായ ഷട്ട് ഡൗണ്‍ അനിവാര്യമാണെന്നാണ്. അതുവേണ്ടി വരികയാണെങ്കില്‍ ഒഴിവാക്കേണ്ടതില്ലെന്നാണ് അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തില്‍ രാജ്യത്തെ നിന്ന് 75 ജില്ലകള്‍ അടച്ചിടണമെന്ന നിര്‍ദ്ദേശം വന്നപ്പോള്‍ സംസ്ഥാന ചീഫ് സെക്രട്ടറി കേരളത്തില്‍ 7 ജില്ലകളും അടച്ചിടേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് അത് വേണ്ട കാസര്‍കോട് മാത്രം മതിയെന്ന് പറഞ്ഞിരുന്നു. ഈ ആശയക്കുഴപ്പം നിലനില്‍ക്കുകയാണെന്നും അത് ദുരീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Post Your Comments