ന്യൂഡൽഹി: ജനത കർഫ്യൂ വിജയകരമായി ആചരിക്കുന്ന പൗരന്മാർ രാജ്യത്തെ സൈനികരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങളെല്ലാവരും ഈ കൊറോണ വിരുദ്ധ പോരാട്ടത്തിലെ സൈനികരാണ്. നിങ്ങളുടെ ശ്രദ്ധയും ആത്മാർത്ഥതയും ഈ രാജ്യത്തെ ലക്ഷക്കണക്കിന് മനുഷ്യരെ രക്ഷിക്കും. ജനത കർഫ്യൂ ദിനത്തിൽ വീട്ടിലിരിക്കുന്നവരുടെ സന്ദേശങ്ങൾ ഷെയർ ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ഇന്ത്യയിലെ ജനങ്ങൾ ഒരുമിച്ച് ഈ മഹമാരിയെ നേരിടാൻ തീരുമാനമെടുത്തിട്ടുണ്ട്. നമ്മൾ ഇത് അതിജീവിക്കുക തന്നെ ചെയ്യും പ്രധാനമന്ത്രി മറ്റൊരു ട്വീറ്റിൽ കുറിച്ചു. ഡിജിറ്റൽ പണം പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിക്കുന്നുണ്ട്.കോവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്ത് ജനങ്ങൾ ആചരിക്കുന്ന സ്വയം കർഫ്യൂ – ജനത കർഫ്യൂ വിജയകരമായി മുന്നേറുകയാണ്.
ജനങ്ങൾ പൂർണമായും പൊതുവിടങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കുകയാണ്. രാഷ്ട്രീയത്തിന് അതീതമായി പ്രതിപക്ഷ കക്ഷികളും പ്രമുഖ വ്യക്തിത്വങ്ങളും ജനത കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചു കൊണ്ട് എല്ലാവരും അവരുടെ വീടുകൾക്ക് മുന്നിലും ബാൽക്കണിയിലും നിന്ന് കയ്യടിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. ജീവൻ പോലും മറന്ന് സേവനം ചെയ്യുന്നവരെ ആദരിക്കാനാണ് ഇത് ചെയ്യുന്നതെന്നും മോദി വ്യക്തമാക്കി.
Quality family time, television and some good food.
Each of you is a valued soldier in this battle against COVID-19.
Your being alert and cautious can help lakhs of other lives. #JantaCurfew https://t.co/zuoocrP4Th
— Narendra Modi (@narendramodi) March 22, 2020
Post Your Comments