ഭൂവനേശ്വർ: ചെറു ഭൂചലനം അനുഭവപെട്ടു. ഒഡീഷയുടെ ചില ഭാഗങ്ങളിൽ ശനിയാഴ്ച രാത്രി 11.15നാണ് ഭൂചലനമുണ്ടായത്. മൽകാൻഗിരി ജില്ലയിലും സമീപ പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രകമ്പനം ഏതാനും സെക്കന്റുകൾ മാത്രമാണ് നീണ്ടുനിന്നതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also read : മഹാമാരിയായ കോവിഡ് 19 മൂലം മരണ സംഖ്യ 13,000 കടന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്
ഛത്തീസ്ഗഡിലെ ജഗദൽപൂരിന് തെക്ക്-തെക്കുകിഴക്കായി 42 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മൽകാൻഗിരി പട്ടണത്തിലെ ചില കെട്ടിടങ്ങളിൽ വിള്ളലുകൾ ഉണ്ടായെന്ന വിവരവും പുറത്തു വരുന്നുണ്ട്.
Post Your Comments