മുംബൈ•ഗുജറാത്തില്‍ നിന്ന് ഞായറാഴ്ച ഒരു കൊറോണ മരണം സ്ഥിരീകരിച്ചു. മുംബൈ, ബീഹാർ എന്നിവിടങ്ങളില്‍ നിന്നും ഓരോ കൊറോണ മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ കോവിഡ് -19 മായി ബന്ധപ്പെട്ട മൊത്തം മരണങ്ങളുടെ എണ്ണം ഏഴായി.
69 കാരിയായ ഒരാളാണ് ഗുജറാത്തിലെ സൂറത്തില്‍ മരിച്ചത്. നേരത്തെ ചികിത്സയിലായിരുന്ന 63കാരനായ മുംബൈ സ്വദേശിയും ബിഹാര്‍ സ്വദേശിയുമാണ് ഇന്ന് മരിച്ച മറ്റു രണ്ടുപേര്‍. ബിഹാര്‍ പട്‌ന എയിംസില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 38 കാരനാണ് മരിച്ചത്. വൃക്ക തകരാറിനെ തുടര്‍ന്നാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. കൊല്‍ക്കത്തയില്‍ നിന്ന് രണ്ടുദിവസം മുന്‍പാണ് ഇദ്ദേഹം ബിഹാറില്‍ എത്തിയതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മഹാരാഷ്ട്ര സ്വദേശിയായ 63കാരനാണ് ഇന്നലെ രാത്രി കോവിഡ് ബാധിച്ച് മരിച്ച അഞ്ചാമന്‍.
ഇദ്ദേഹത്തിന് മുന്‍പെ തന്നെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഹം എന്നി രോഗങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു. അതിനിടെയാണ് 63കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 341 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പത്ത് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഇതിൽ ആറെണ്ണം മുംബൈയിലും നാലെണ്ണം പൂനെയിലുമാണ്.
Post Your Comments