കുവൈറ്റ് സിറ്റി : കൊവിഡ് 19 വ്യാപനം തടയാൻ , പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈറ്റില്‍ 11 മണിക്കൂര്‍ കര്‍ഫ്യു ഏർപ്പെടുത്തും. ആരോഗ്യ മന്ത്രാലയ നിര്‍ദേശം കണക്കിലെടുത്ത് കുവൈറ്റ് മന്ത്രിസഭ യോഗമാണ് ഇക്കാര്യം തീരുമാനിച്ചതെന്നു വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലാക്കും. ജനങ്ങള്‍ വൈകുന്നേരം അഞ്ചു മുതല്‍ രാവിലെ നാലു വരെ വീടുകളില്‍ നിന്നും പുറത്തിറങ്ങാതിരിക്കാന്‍ ഭാഗിക കര്‍ഫ്യു നടപ്പിലാക്കിയതായി മന്ത്രിസഭാ യോഗത്തിന് ശേഷം ഉപ പ്രധാനമന്ത്രിഅനസ് അല്‍ സലേഹ് അറിയിച്ചു. ജനങ്ങള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി തടയുന്നതിന്റെ ഭാഗമായിട്ടാണ് 11 മണിക്കൂര്‍ കര്‍ഫ്യു ഏര്‍പ്പെടുത്തുന്നത്. മാര്‍ച്ച് 26 വരെ അടച്ചിട്ടിരിക്കുന്ന സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ രണ്ടാഴ്ച കൂടി അടച്ചിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കുവൈറ്റിൽ വൈറസ് ബാധിതരുടെ എണ്ണം 176 ആയി
also read : സംസ്ഥാനത്ത് ആവശ്യമെങ്കില്‍ 144 പ്രയോഗിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് അനുമതി
ഇന്ത്യയിൽ ഇന്ന് ജനതാ കര്‍ഫ്യൂ ഇന്ന്. വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ ആചരിക്കുന്ന ജനതാ കര്‍ഫ്യൂവില്‍ രാജ്യം നിശ്ചലമാകും. അവശ്യവിഭാഗങ്ങളിലൊഴികെയുള്ളവര്‍ ഞായറാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി ഒമ്ബതുവരെ വീടുകളില്‍ത്തന്നെ തങ്ങി വൈറസിനെതിരെ പ്രതിരോധം തീർക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളും ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.നതാ കര്‍ഫ്യൂ സംസ്ഥാനത്തും കര്‍ശനമായി പാലിക്കണമെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങളോട് ആവശ്യപ്പെട്ടു.
കടകള്‍, മാളുകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, മദ്യശാലകള്‍, ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍., എച്ച്.പി.സി. എന്നിവയുടെതൊഴികെയുള്ള പെട്രോള്‍ പാമ്പുകൾ പ്രവർത്തിക്കില്ല. മാഹിയിലും പെട്രോൾ പമ്പ് പ്രവർത്തിക്കില്ല. മെമു, പാസഞ്ചര്‍ തീവണ്ടികള്‍, കൊച്ചി മെട്രോ, കെ.എസ്.ആര്‍.ടി.സി., സ്വകാര്യ ബസുകള്‍, ഓട്ടോ, ടാക്സി എന്നിവ ഓടില്ല. സ്വകാര്യവാഹനങ്ങള്‍ക്ക് തടസ്സമില്ലെങ്കിലും യാത്ര ഒഴിവാക്കണമെന്നാണ് ആഹ്വാനം.ചെയ്തിരിക്കുന്നത്. ഒന്നിലധികം ദിവസം യാത്രയുള്ള ദീര്‍ഘദൂര എക്സ്പ്രസ് തീവണ്ടികള്‍ ഓടും. കെ.എസ്.ആര്‍.ടി.സി. ഞായറാഴ്ച രാത്രി ഒമ്ബതിനുശേഷമേ ദീര്‍ഘദൂര സര്‍വീസ് ആരംഭിക്കു.
also read : സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിലയില്ല, കര്‍ഫ്യൂ തലേന്ന് മാര്‍ക്കറ്റുകളില്‍ ‘ഉത്രാടപ്പാച്ചിൽ’
ഇന്ത്യയിൽ കൊവിഡ്-19 ബാധിതരുടെ എണ്ണം 293 ആയി. കേരളവും മഹാരാഷ്‌ട്രയും ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തതോടെയാണ് രാജ്യത്തെ രോഗികളുടെ എണ്ണം ഉയർന്നത്. മഹാരാഷ‌്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികൾ – 63പേർ, കേരളത്തില്‍ 52. അതേസമയം രോഗം സമൂഹവ്യാപന ഘട്ടത്തിലാണെന്ന സൂചന നല്‍കി പൂനെയില്‍ 41കാരിക്കും ചെന്നൈയില്‍ യു. പി സ്വദേശിയായ 20കാരിക്കും കൊവിഡ്-19 സ്ഥിരീകരിച്ചു. വിദേശ യാത്ര ചെയ്യുകയോ രോഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തുകയോ ചെയ്‌തിട്ടില്ലാത്ത ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ് സാമൂഹ്യ വ്യാപനത്തെപ്പറ്റി ആശങ്കയുയർത്തുന്നത്.
Post Your Comments