കൊറോണ വൈറസ് ലോകം മുഴുവനും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ കൊറൊണ ബാധിക്കപ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രമുഖ ഫുട്‌ബോള്‍ താരം ലെവന്‍ഡോസ്‌കിയും അദ്ദേഹത്തിന്റെ ഭാര്യ അന്നയും. ഒരു മില്യണ്‍ യൂറോ നല്‍കാനാണ് ബയേണ്‍ മ്യൂണിച്ച് സ്‌ട്രൈക്കര്‍ തീരുമാനിച്ചിരിക്കുന്നത്.
ജര്‍മ്മന്‍ താരങ്ങളായ സാനെ, കിമ്മിച്ച്, ഗൊരെസ്‌ക എന്നിവരും കഴിഞ്ഞ ദിവസം വലിയ തുക സംഭാവനയുമായി രംഗത്തെത്തിയിരുന്നു എന്നു മാതരവുമല്ല ആരാധകരോട് ഇതിലേക്ക് കഴിയും വിധം സംഭാവന ചെയ്യാനും ഇവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു ഇവരെ കൂടാതെ ക്ലബുകളും ഇപ്പോള്‍ സഹായവുമായി രംഗത്ത് വരുന്നുണ്ട്. മാഞ്ചസ്റ്റര്‍ ക്ലബുകളായ യുണൈറ്റഡും സിറ്റിയും നേരത്തെ സഹായവുമായി എത്തിയിരുന്നു.
Post Your Comments