ഗുവാഹത്തി: അസമില്‍ കൊറോണ സംശയിച്ച നാല് വയസുകാരിക്ക് രോഗബാധയില്ലെന്ന് പരിശോധനാഫലം (നെഗറ്റീവ്). ജോര്‍ഹട്ട് ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ രണ്ടാംഘട്ട പരിശോധനയില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ദേശീയ മാദ്ധ്യമമാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
കഴിഞ്ഞ ദിവസം അമ്മയ്‌ക്കൊപ്പം ട്രെയിന്‍ മാര്‍ഗം സംസ്ഥാനത്തെത്തിയ കുട്ടിയെ ജോര്‍ഹട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ ഫലം നെഗറ്റീവ് ആയിരുന്നു. കുട്ടിക്ക് പനിയുണ്ടായിരുന്നു. ഇതോടെ കൊറോണ സംശയിച്ച കുട്ടിയുടെ സാംപിളുകള്‍ രണ്ടാം ഘട്ട പരിശോധനയ്ക്കായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ദിബ്രുഗഢ് ജില്ലയിലെ ലാഹോവാലിലുള്ള റീജണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലേക്ക് അയച്ചു കൊടുത്തു.
ഈ പരിശോധനാ ഫലം പുറത്ത് വന്നതോടൊണ് കുട്ടിയ്ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്. കൂടാതെ കുട്ടിക്ക് വൈറസ് ബാധയില്ലെന്ന് അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയും ട്വീറ്ററില്‍ കുറിച്ചു.
Post Your Comments