തിരുവനന്തപുരം: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജനതാ കര്‍ഫ്യൂ പ്രമാണിച്ച് ഇന്ന് അവധി പ്രഖ്യാപിച്ചതിനാൽ ഇന്നലെ ബീവറേജ്‌സ് ഔട്ട് ലെറ്റുകളിൽ വൻ തിരക്ക് അനുഭപ്പെട്ടു. ഓണം,വിഷു, ക്രിസ്‌മസ്സ് തുടങ്ങിയ ആഘോഷങ്ങൾക്ക് സമാനമായ തിരക്കാണ് ഇന്നലെ ഉണ്ടായത്. കൈകഴുകാനുള്ള സംവിധാനവും സാനിറ്റൈസറും ഔട്ട് ലൈറ്റുകൾക്ക് മുന്നില്‍ ഒരുക്കിയിരുന്നെങ്കിലും തിരക്ക് കൂടിയതോടെ ഇത് പലയിടത്തും പാളി.
ജനതാ കര്‍ഫ്യൂവില്‍ സഹകരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ചാണ് ബാറുകളും ബവ്റിജസ് ഔട്്ലെറ്റുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച ആറ്റിങ്ങല്‍ ഔട്്ലെറ്റ് മുനിസിപ്പല്‍ ചെയര്‍മാന്‍ ഇടപെട്ട്പൂട്ടിച്ചു.
പ്രതിപക്ഷവും ഐ.എം.എ യും കോവിഡ് 19 ജാഗ്രത തുടങ്ങിയപ്പോള്‍ തന്നെ ഔട്്ലെറ്റുകളും ബാറുകളും പൂട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതോടെ തലേദിവസം തന്നെ വാങ്ങിവെയ്ക്കാന്‍ കൂട്ടത്തോടെ എത്തിയതാണ് പലയിടത്തും തിരക്ക് കൂടാന്‍ കാരണം.
Post Your Comments