Latest NewsKeralaNews

ജനതാ കര്‍ഫ്യൂവുമായി എല്ലാവരും സഹകരിക്കണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: പ്രധാനമന്ത്രി നരന്ദ്രമോദി നിര്‍ദേശിച്ച ഞായറാഴ്ചയിലെ ജനതാ കര്‍ഫ്യൂവുമായി എല്ലാവരും സഹകരിക്കണമെന്നും കൊവിഡ് രോഗ വ്യാപനം തടയുന്നതില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു.

രോഗബാധിക പ്രദേശങ്ങളില്‍ നിന്നു വന്നവരും അവരുമായി ഇടപഴകിയവരും നിര്‍ബന്ധമായും 14 ദിവസം വീടിനുള്ളില്‍ തന്നെ കഴിയണമെന്ന അധികൃതരുടെ നിര്‍ദേശം ഗൗരവത്തിലെടുക്കണം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. വളരെ അത്യാവശ്യമുള്ളവയല്ലാത്ത യാത്രകള്‍ ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ ഇടക്കിടെ കഴുകുക, വ്യക്തി ശുചിത്വം പാലിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും ടവ്വല്‍ ഉപയോഗിക്കുക, വളരെ അത്യാവശ്യമുള്ളവ ഒഴികെ യാത്രകള്‍ ഒഴിവാക്കുക, രോഗ ലക്ഷണങ്ങള്‍ കാണുന്നുവെങ്കിലും ഉടന്‍ തൊട്ടടുള്ള പി.എച്ച്.സികളിലോ ജില്ലാ കണ്‍ട്രോള്‍ സെല്ലിലോ, ഹെല്‍പ് ലൈന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ഫോണ്‍ ചെയ്ത് അറിയിക്കുക തുടങ്ങിയ കാര്യങ്ങളിലെല്ലാം ഗൗരവ ശ്രദ്ധ പുലര്‍ത്തണമെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button