Latest NewsNewsIndia

കോവിഡ് പരിശോധനയ്ക്ക് വിധേയനാകാനൊരുങ്ങി രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്

ന്യൂഡൽഹി: കോവിഡ് പരിശോധനയ്ക്ക് വിധേയനാകാനൊരുങ്ങി രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദും. കോറോണ ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂറുമായി സമ്പർക്കം പുലർത്തിയ ബിജെപി എംപി ദുഷ്യന്ത് സിങ്ങുമായി ഇടപഴകിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്. ദുഷ്യന്ത് സിങ് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മറ്റ് എംപിമാര്‍ക്കുമൊപ്പം സത്കാരത്തില്‍ പങ്കെടുത്തിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ പൊതു പരിപാടികളെല്ലാം റദ്ദാക്കി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ തങ്ങള്‍ സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തിരുന്നു.

Read also: വിദേശ യാത്രയുടെ വിവരങ്ങള്‍ അധികൃതരെ അറിയിക്കാതെ ഗായിക കറങ്ങി നടന്നത് ദിവസങ്ങളോളം; മൂന്ന് സ്റ്റാർ പാർട്ടികളും നടത്തിയതായി സൂചന; കനികയുടെ ഉത്തരവാദിത്തമില്ലായ്‌മ മൂലം കൂടുതൽ പേർ ഏകാന്തവാസത്തിലേക്ക്

രോഗ ലക്ഷണങ്ങള്‍ ഇതുവരെയും കാണിക്കാത്തതിനാല്‍ ദുഷ്യന്തിനെയും വസുന്ധരരാജയെയും കൊറോണ ടെസ്റ്റിന് വിധേയരാക്കിയിട്ടില്ല. ബിജെപി എംപിയും നടിയുമായ ഹേമമാലിനി, കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ രാം മേഘ്വാള്‍, രാജ്യവര്‍ധന്‍ റാത്തോഡ് എന്നിവര്‍ക്കൊപ്പം ദുഷ്യന്ത് സിങ് പ്രഭാതഭക്ഷണം കഴിച്ചിരുന്നു. ദുഷ്യന്ത് സിങ്ങിന്റെ സഞ്ചാര പഥം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button