ലോകം മുഴുവന്‍ ഭീതി പടര്‍ത്തി വ്യാപിക്കുകയാണ് കോവിഡ് 19 എന്ന കൊറോണ ലോകത്തിതിനകം തന്നെ പതിനൊന്നായിരത്തിലേറെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കോവിഡ് പ്രതിരോധത്തിനായി മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ നന്ദു മഹാദേവയും രംഗത്തെത്തിയിരിക്കുകയാണ് ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി. അതൊരു പക്ഷെ തന്റെ വേദനകള്‍ ഉള്‍ക്കൊള്ളിച്ചാണ് നന്ദുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
ഞാനും സെല്‍ഫ് ഐസൊലേഷനില്‍ ആണ് ക്യാന്‍സര്‍ ചിന്തിക്കാനുള്ള സമയം തരും, കൊറോണ ചിലപ്പോള്‍ അതു പോലും തരില്ല എന്നു പറഞ്ഞാണ് നന്ദു മഹാദേവയുടെ കുറിപ്പ് തുടങ്ങുന്നത്. സ്വയ രക്ഷക്ക് വേണ്ടി കുറച്ചു ദിവസം വീട്ടിലിരിക്കാന്‍ പറഞ്ഞാല്‍ ആര്‍ക്കും പറ്റുന്നില്ല. കീമോ തുടങ്ങിയാല്‍ തുടര്‍ച്ചയായി മാസങ്ങളോളം ഒരു റൂമില്‍ കിടക്കേണ്ടി വരുന്ന ഞങ്ങളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. കാസര്‍ഗോഡ് ഉള്ള ഒരു മനുഷ്യന് കാരണം ഇപ്പൊ എത്ര പേരാണ് തീ തിന്നുന്നത്. ഒരു നാട് തന്നെ നശിപ്പിക്കുന്നതിന് ശ്രമിക്കുകയായിരുന്നു അയാള്‍. നമ്മുടെ ചുറ്റുമുള്ളവരുടെ സന്തോഷത്തിന് വേണ്ടി നമ്മുടെ ചില സന്തോഷങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നത് മഹത്തായ കാര്യമാണ്. ഈ അവസ്ഥയില്‍ ജീവന് പണയം വച്ചു പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരാണ് യഥാര്‍ത്ഥ ദൈവങ്ങള്‍ ദയവായി നമ്മളെല്ലാം അവരുടെ വാക്കുകള്‍ അനുസരിക്കണം. – നന്ദു കുറിക്കുന്നു
നന്ദു മഹാദേവയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ഞാനും സെല്‍ഫ് ഐസൊലേഷനില്‍ ആണ്
ക്യാന്‍സര്‍ ചിന്തിക്കാനുള്ള സമയം തരും..
കൊറോണ ചിലപ്പോള്‍ അതു പോലും തരില്ല
സ്വയ രക്ഷക്ക് വേണ്ടി കുറച്ചു ദിവസം വീട്ടിലിരിക്കാന്‍ പറഞ്ഞാല്‍ ആര്‍ക്കും പറ്റുന്നില്ല..
കീമോ തുടങ്ങിയാല്‍ തുടര്‍ച്ചയായി മാസങ്ങളോളം ഒരു റൂമില്‍ കിടക്കേണ്ടി വരുന്ന ഞങ്ങളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ..
കാസര്‍ഗോഡ് ഉള്ള ഒരു മനുഷ്യന് കാരണം ഇപ്പൊ എത്ര പേരാണ് തീ തിന്നുന്നത്..
ഒരു നാട് തന്നെ നശിപ്പിക്കുന്നതിന് ശ്രമിക്കുകയായിരുന്നു അയാള്‍..
നമ്മുടെ ചുറ്റുമുള്ളവരുടെ സന്തോഷത്തിന് വേണ്ടി നമ്മുടെ ചില സന്തോഷങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നത് മഹത്തായ കാര്യമാണ്..
ഈ അവസ്ഥയില്‍ ജീവന് പണയം വച്ചു പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരാണ് യഥാര്‍ത്ഥ ദൈവങ്ങള്‍
ദയവായി നമ്മളെല്ലാം അവരുടെ വാക്കുകള്‍ അനുസരിക്കണം..
ശാരീരികമായി ന്റെ അവസ്ഥ വളരെ പരിതാപകരമാണ്..
മനസ്സ് കൊണ്ട് തന്നെയാണ് ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്..
നല്ലൊരു നാളേക്കായി ഇന്നിത്തിരി റിസ്ക് എടുക്കുന്നത് സന്തോഷമാണ്..
കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് വരാന്‍ ചെറിയൊരു പിന്‍വാങ്ങല്‍ നല്ലതാണ്..
ഞാനും അത്തരം ഒരു പിന്‍വാങ്ങലില്‍ ആണ്
നമുക്കൊന്നിച്ച് നേരിടാം..
ഈ മഹാമാരിയെയും !
നമ്മള് വിചാരിക്കാതെ നമ്മളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും പറ്റില്ല..!
തീരെ വയ്യെങ്കിലും ഈ സമയത്ത് പ്രതികരിക്കുന്നത് സമൂഹ്യബോധമുള്ള ഒരു പൗരന്റെ ധര്‍മ്മമാണ്..
ദിത്രേം വന്നിട്ടും ഞാന്‍ പിടിച്ചു നില്‍ക്കുന്നില്ലേ..
ദത്രേയുള്ളൂ ഇതും..
Post Your Comments