അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ അറസ്റ്റിൽ. 2017 മാര്‍ച്ചില്‍ നടന്ന അക്രമക്കേസില്‍ അഹമ്മദാബാദ് കോടതി ഹാര്ദികിനെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നെന്നും ഈ കേസിലാണ് അറസ്റ്റെന്നും ഇന്‍സ്പെക്ടര്‍ കെ.എസ്. ദാവെ അറിയിച്ചു. വെള്ളിയാഴ്ച മറ്റൊരു കേസിന്റെ നടപടികള്‍ക്കായി മോര്‍ബിയില്‍ എത്തിയപ്പോള്‍ അഹമ്മദാബാദ് പോലീസ് പട്ടേലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാട്ടിദാര്‍ സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഹാര്‍ദികിനെതിരായ കേസ്. തങ്കരയിലെ മജിസ്ട്രേറ്റ് കോടതിയില്‍നിന്നു പുറത്തിറങ്ങിയ ഉടനെ അറസ്റ്റ് രേഖപ്പെടുത്തി.
Post Your Comments