ആലപ്പുഴ : പടക്ക നിർമാണശാലയിലുണ്ടായ തീപിടിത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കുട്ടനാട് പുളിങ്കുന്ന് വലിയപള്ളിക്ക് സമീപമുണ്ടായ അപകടത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുളിങ്കുന്ന് സ്വദേശി റെജി ചാക്കോയാണു ശനിയാഴ്ച പുലർച്ചെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കിഴക്കേ ചിറ കുഞ്ഞുമോൾ വെള്ളിയാഴ്ച രാത്രി ഒന്‍പതോടെ മരണപ്പെട്ടിരുന്നു.
Also read : ലോകത്ത് കോവിഡ് 19 പടരുന്നതിനിടെ , വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ
പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ഗവ.എൽപി സ്കൂളിനു സമീപം പ്രവർത്തിച്ചിരുന്ന രണ്ടു പടക്ക നിർമാണശാലകളിലാണ് സ്ഫോടനവും തീപിടിത്തവും ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.20ഓടെയായിരുന്നു അപകടം. പടക്കനിർമാണശാലയിലെ തൊഴിലാളികളായ ഒന്പതുപേരിൽ ഏഴുപേർ സ്ത്രീകളാണ്.
Post Your Comments