തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി ബോർഡിനും അവധി പ്രഖ്യാപിച്ചു. അതേസമയം പൂർണമായും അവധി ആയിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ച അവധി നല്‍കിയത്. കൂടാതെ സര്‍ക്കാര്‍ ജീവനക്കാരുടെ ഓഫീസ് ജോലിയില്‍ രണ്ടാഴ്ച ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് ബി, സി, ഡി വിഭാഗം ജീവനക്കാര്‍ ഓഫീസ് ജോലികള്‍ക്ക് തടസം വരാത്ത രീതിയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാൽ മതിയാകും. കൂടാതെ അത്യാവശ്യ ഘട്ടങ്ങളില്‍ ഓഫീസ് മേധാവി ആവശ്യപ്പെട്ടാലും ഹാജരാകണം.
Read also: ഇന്ത്യയില്‍ കൊറോണയില്‍ നിന്ന് മുക്തി നേടിയ സഞ്ചാരി ഹൃദയാഘാതം മൂലം മരിച്ചു
കൂടാതെ ട്രഷറികളില്‍ പെന്‍ഷന്‍കാരുടെ ലൈഫ് മസ്റ്ററിങ് നിര്‍ത്തിവെച്ചു. മെയ് 31 വരെയാണ് മസ്റ്ററിങ് നടപടികള്‍ നിര്‍ത്തിയത്. മെയ് 31 വരെ മസ്റ്റര്‍ ചെയ്യാനുള്ളവര്‍ ജൂണ്‍ 30 ന് മുൻപ് മസ്റ്റര്‍ ചെയ്താല്‍ മതി. ഈ കാലയളവില്‍ മസ്റ്റര്‍ ചെയ്തിട്ടില്ലെന്ന കാരണത്താല്‍ പെന്‍ഷന്‍ തടയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments