KeralaLatest NewsNews

കയ്യില്‍ ‘ഹോം ക്വാറന്റീന്‍’ മുദ്രയുമായി രണ്ടു പേര്‍ കെഎസ്‌ആര്‍ടിസി ബസ്സില്‍

തൃശൂര്‍: ഹോം ക്വാറന്റീന്‍ നിര്‍ദേശിച്ച രണ്ടു പേര്‍ കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടെക്കുള്ള വോള്‍വോ ബസിലാണ് സംഭവം. കയ്യില്‍ ‘ഹോം ക്വാറന്റീന്‍’ മുദ്ര കണ്ട ബസ് കണ്ടക്ടര്‍ ഉടൻ തന്നെ ഡിഎംഒയെ വിവരമറിയിച്ചു. പിന്നീട് പൊലീസും സ്ഥലത്തെത്തി ബസ് തടഞ്ഞു.

Read also: കോവിഡ് രോഗിയുടെ റൂട്ട് മാപ്പ് പരിശോധിക്കുമ്പോള്‍, പെട്ടെന്ന് അയാളൊരു സമൂഹ്യദ്രോഹിയായി മാറുകയാണ്; ‘ദ്രോഹി’ എന്ന് വിളിപ്പിക്കാന്‍ സാധ്യതയില്ലാത്ത എത്രപേര്‍ നമ്മുടെ ഇടയിലുണ്ടാകും? കുറിപ്പ് വൈറലാകുന്നു

ഷാര്‍ജയില്‍ നിന്ന് ഇന്നലെ ബെംഗളൂരുവില്‍ എത്തിയവരാണിവര്‍. നെടുമ്ബാശേരിയില്‍ നിന്ന് അങ്കമാലി വരെ ടാക്സിയില്‍ എത്തിയ ഇവര്‍ അവിടെ നിന്ന് കെഎസ്‌ആര്‍ടിസി ബസില്‍ കയറുകയായിരുന്നു. 40 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button